ന്യൂഡൽഹി: യൂബർ, ഒല, റാപിഡോ തുടങ്ങിയ ഓൺലൈൻ ടാക്സി ആപ്പുകളിൽനിന്നു മുൻകൂറായി ടിപ്പ് നൽകാനുള്ള ഫീച്ചർ എത്രയുംവേഗം ഒഴിവാക്കാൻ കേന്ദ്ര സർക്കാരിന്റെ കർശന നിർദേശം.
ഉപഭോക്തൃ സംരക്ഷണ നിയമം 2019ന് വിരുദ്ധമായോ യാത്രക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലോ ടിപ്പ് നൽകുന്നതിനുള്ള ഫീച്ചർ ആപ്പുകളിൽ പാടില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.
വാഹനം ബുക്ക് ചെയ്യുന്ന സമത്ത് നിശ്ചയിച്ചിരിക്കുന്ന തുകയേക്കാൾ അധികം പണം നൽകി റൈഡ് വേഗത്തിൽ ഉറപ്പിക്കാനുള്ള ഫീച്ചർ ആപ്പുകൾ നൽകുന്നുണ്ട്. അധികം വരുന്ന ഈ തുക ടിപ്പ് ആയാണ് കമ്പനി കണക്കാക്കുന്നത്.